കാളകൂട വിഷം കഴിച്ച പരമശിവനെ പോലെയാണ് ഞാന്‍: പാര്‍ട്ടി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി
ബംഗലൂരു: (www.kvartha.com 15.07.2018) സ്വയം പരമശിവനോട് ഉപമിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച് ഡി കുമാര സ്വാമി. കാളകൂട വിഷം കഴിച്ച പരമശിവനെ പോലെയാണ് താനെന്ന് പറഞ്ഞ സ്വാമി പാര്‍ട്ടി യോഗത്തിനിടയില്‍ പൊട്ടിക്കരയുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര ഇക്കാര്യം നിഷേധിച്ചു. മുഖ്യമന്ത്രി സദാ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ജെ ഡി എസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചത്. എച്ച് ഡി കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തായിരുന്നു സഖ്യ രൂപീകരണം മുന്നോട്ടുവെച്ചത്.
രണ്ട് മാസമായി സഖ്യത്തില്‍ വിള്ളല്‍ വീണതായി സൂചനകളുണ്ട്. മന്ത്രിമാര്‍ക്ക് ലഭിച്ചിരിക്കുന്ന വകുപ്പുകളെ ചൊല്ലി തര്‍ക്കങ്ങളും ആശയ കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടി യോഗത്തില്‍ കുമാരസ്വാമിയുടെ കരച്ചില്‍.
എനിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ നിങ്ങള്‍ പൂക്കളുമായി എന്റെ വീടിന് മുന്‍പിലും റോഡുകളിലും നില്‍ക്കുന്നു. ഞാന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ക്കെല്ലാം സന്തോഷമുണ്ട്. പക്ഷേ എനിക്കില്ല. ഞാന്‍ സന്തോഷവാനല്ല. സഖ്യ സര്‍ക്കാരിന്റെ വേദന എനിക്കറിയാം. ഞാന്‍ വിഷം കുടിച്ച ശിവനേപോലെയാണ്. സഖ്യ സര്‍ക്കാരിന്റെ വേദന തിന്നുന്നത് ഞാനാണ് എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "You are standing with flowers on roads, near my house, to wish me... you all are happy as I became the Chief Minister, but I'm not... I'm not happy. I know the pain of the coalition government. I became vishakant (Lord Shiva who drank poison) and swallowing the pain of this coalition government," he told party workers.
Keywords:National, Karnataka, HD Kumaraswamy

Powered by Info News For You

Comments
Post a Comment