സ്‌കൂള്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി

കാസര്‍കോട്‌ (www.evisionnews.co): ജില്ലയില്‍ കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അവധി പ്രഖ്യാപിക്കാന്‍ വൈകിയത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് എ.ഡി.എം അവധി പ്രഖ്യാപിച്ചത് വൈകിയതാണ് ദുരിതമായി മാറിയത്. 
 
വെള്ളിയാഴ്ച രാവിലെ 7.30മണിയോടെയാണ് കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ദേവിദാസ് അവധി പ്രഖ്യാപനം നടത്തിയത്. അപ്പോഴേക്കും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ കുട്ടികളെ സ്‌കൂളിലെത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് മടങ്ങി പോവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെത്തി സ്‌കൂളില്‍ പോകാനൊരുങ്ങി നിന്ന പല അധ്യാപകരും വീട്ടിലേക്ക് തിരിച്ച് വണ്ടി കയറേണ്ട അവസ്ഥയുമുണ്ടായി. സാധാരണ ഒരു ദിവസം മുമ്പെങ്കിലും അവധി പ്രഖ്യാപിക്കുകയാണ് പതിവ്. അത് എ.ഡി.എം തെറ്റിച്ചു. അതേസമയം എ.ഡി.എം അവധി പ്രഖ്യാപിച്ചത് വിശ്വസിക്കാന്‍ തയാറാവാത്ത പല വിദ്യാഭ്യാസ സ്ഥാപന മേധാവികളും എ.ഡി.എമ്മിനെ വിളിച്ച് അവധി വിവരം ചോദിച്ചറിയുകയും ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?