കൗണ്‍സിലറുടെ ചെളിവെള്ളത്തില്‍ കിടന്നുള്ള പ്രതിഷേധം അധികൃതരുടെ കണ്ണുതുറപ്പിച്ചു; ഞാണിക്കടവില്‍ കുഴിയടക്കല്‍ പ്രവര്‍ത്തി തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2018) കൗണ്‍സിലറുടെ ചെളിവെള്ളത്തില്‍ കിടന്നുള്ള പ്രതിഷേധം അധികൃതരുടെ കണ്ണുതുറപ്പിച്ചു. ഞാണിക്കടവ്-ശവപ്പറമ്പ് റോഡിലെ കുഴിയടയ്ക്കല്‍ പ്രവൃത്തി തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. അബൂബക്കറാണ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചെളിവെള്ളത്തില്‍ കിടന്നുകൊണ്ട് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ഇതിനു പിന്നാലെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരനും പരാതി നല്‍കിയിരുന്നു. സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതോടെ കുഴിയടക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതിരുന്നതോടെ കൗണ്‍സിലര്‍ ചെളിവെള്ളത്തില്‍ കിടന്നുകൊണ്ട് പ്രതിഷേധിച്ചത്.

Related News:
റോഡിന്റെ ശോചനീയാവസ്ഥ; ചെളിവെള്ളത്തില്‍ കിടന്ന് റോഡ് ഉപരോധിച്ച് കൗണ്‍സിലര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road-damage, Road Tarring, Kanhangad, Minister, Councilor's protest; Nhanikkadavu Road tarring work started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?