ചെര്‍ക്കളത്തിന്റെ ജീവിത സന്ദേശം യുവാക്കള്‍ മാതൃകയാക്കണം
ഉദുമ (www.evisionnews.co): പുതിയ തലമുറയിലെ യുവാക്കള്‍ ചെര്‍ക്കളം അബ്ദുല്ലയുടെ ജിവിതത്തിലെ കൃത്യനിഷ്ടതയും മതബോധവും രാഷ്ട്രീയ നിലപാടുകളും മാതൃകയാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.എല്‍ റഷീദ് ഹാജി പറഞ്ഞു. യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി കാപ്പില്‍ സനാബിലകത്ത് സംഘടിപിച്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി ഭാഷ അനുസ്മരണവും വൈറ്റ് ഗാര്‍ഡ് സംഗമവും നടത്തി. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന മുന്‍ മണ്ഡലം പ്രസിഡണ്ട് കാപ്പില്‍ കെബിഎം ഷരീഫിന് നല്‍കിയ യാത്രയപ്പില്‍ ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഷാള്‍ അണിയിച്ചു.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എംഎസ് ശുക്കൂര്‍, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, ജിദ്ദ കെഎംസിസി ജില്ല സെക്രട്ടറി നസീര്‍ പെരുമ്പള, ദുബൈ കെഎംസിസി മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, അബുദാബി കെഎംസിസി മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍, ജനസെക്രട്ടറി ഷമീം ബേക്കല്‍, അബ്ബാസ് കൊളച്ചപ്പ്, ടിഡി ഹസന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, അബുബക്കര്‍ കണ്ടത്തില്‍, ഷറഫുദ്ധീന്‍ കുണിയ, ടി.കെ ഹസീബ്, ഷാനവാസ് എം.ബി, ആഷിഫ് മാളി കെ, കെഎംഎ റഹ്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, ഉസാം പള്ളങ്കോട്, ആബിദ് മാങ്ങാട്, റംസീര്‍ പള്ളങ്കോട്, മൊയ്തു തൈര, മജീദ് അല്‍ ഫലാഹ്, കെഎ യൂസഫ്, റാഷിദ് കല്ലിങ്കാല്‍, ഷുഹൈബ് പള്ളങ്കോട്, ഷംസുദ്ധീന്‍ ചിറക്കല്‍, എസ്എം മുജീബ്, നവാസ് ചെമ്പിരിക്ക സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment