ദാഇഷില്‍ ചേര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു
ന്യൂഡല്‍ഹി: (www.kasargodvartha.com 06.07.2018) ദാഇഷില്‍ ചേര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. എറണാകുളത്തെ എന്‍.ഐ.എ. പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഉടുമ്പുന്തലയിലെ വീട്ടിലും വില്ലേജ് ഓഫീസിലും എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തി നോട്ടീസ് പതിച്ചത്. ദാഇഷിലേക്ക് മലയാളികളെ എത്തിച്ചതിന്റെ മുഖ്യസൂത്രധാരനാണ് റാഷിദെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 13-ന് എന്‍.ഐ.എ. കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 81, 82, 83 പ്രകാരമാണ് നടപടി.
2016 ജൂലൈയിലാണ് കാസര്‍കോട്ടുകാരായ 14 പേര്‍ കുടുംബാംഗങ്ങളോടൊപ്പം ദാഇഷില്‍ ചേരാന്‍ രാജ്യംവിട്ടതെന്നാണ് എന്‍ഐഎ റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, New Delhi, Trikaripur, NIA court orders to seize property of Kerala youths who joined Daesh
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment