അബൂദാബിയില്‍ മലയാളിയെ കാണാതായിട്ട് മൂന്ന് മാസം; അന്വേഷണം വഴിമുട്ടി ബന്ധുക്കള്‍

അബൂദാബി: (www.kvartha.com 22.07.2018) മലയാളിയെ മൂന്ന് മാസമായി കാണാനില്ല. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് കാണാതായത്. 38 വയസുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അബൂദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ലത്തീഫ്. റമദാന് മുന്‍പാണ് ലത്തീഫിനെ കാണാതായത്.

അബൂദാബിയിലുള്ള ലത്തീഫിന്റെ ഭാര്യ സഹോദരന്‍ റഹീം ആണ് ഇക്കാര്യം പറഞ്ഞത്. ആശുപത്രികളിലും മോര്‍ച്ചറികളിലും അന്വേഷണം നടത്തിയെങ്കിലും ലത്തീഫിനെ കണ്ടെത്താനായിട്ടില്ല.

ഭാര്യയും നാല് വയസുള്ള മകളുമാണ് ലത്തീഫിന് നാട്ടിലുള്ളത്. ലത്തീഫിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് റഹീം. ലത്തീഫിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0507112435 എന്ന നമ്പറിലേയ്ക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.

Indian expat missing for more than 3 months in UAE


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "His four-year-old daughter and wife back in Kerala are eagerly waiting to hear news of his safe return. Now we are counting on public support to find Latheef. Those who might have seen him or have any information can call Rahim at 0507112435," Rahim added.

Keywords: Gulf, UAE, Abu Dhabi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?