ചായവില്‍പ്പനക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് ജനാധിപത്യം കാത്തുസൂക്ഷിച്ചതുകൊണ്ട് ; നരേന്ദ്രമോഡിയെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മുംബൈ: (www.kvartha.com 09.07.2018) ചായവില്‍പ്പനക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് ജനാധിപത്യം കാത്തുസൂക്ഷിച്ചതുകൊണ്ടാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഞായറാഴ്ച മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം.
നരേന്ദ്ര മോഡി താന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും നിരന്തരം ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്, 'കഴിഞ്ഞ എഴുപതു വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി എന്തു ചെയ്തുവെന്ന്. എന്നാല്‍ ഒരു ചായക്കടക്കാരനു പ്രധാനമന്ത്രിയാകാന്‍ സാധിച്ചതു ഞങ്ങള്‍ ജനാധിപത്യം സംരക്ഷിച്ചതു കൊണ്ടാണ്' എന്നാണ് ഖര്‍ഗെയുടെ മറുപടി. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്നും മോഡിയെ പുറത്താക്കിയെങ്കില്‍ മാത്രമേ രാജ്യത്ത് 'അച്ഛേ ദിന്‍' വരൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കളെ ബിജെപി കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബവും തങ്ങളെല്ലാം അതില്‍ അംഗങ്ങളുമാണ്. 43 വര്‍ഷം മുന്‍പു പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മോഡിക്ക് നാലു വര്‍ഷമായി നടക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ കുറിച്ച് എന്താണു പറയാനുള്ളത് എന്നും ഖാര്‍ഗെ ചോദിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, കാര്‍ഷിക വായ്പകള്‍ നല്‍കുന്നുമില്ല തുടങ്ങിയ കാര്യങ്ങള്‍ ഖര്‍ഗെ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും മല്ലികാര്‍ജുന്‍ ഖര്‍ഗെ വിലയിരുത്തി. മഹാരാഷ്ട്രയില്‍ വിജയിച്ചാല്‍, ലോക്‌സഭയിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നു മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന ഖര്‍ഗെ പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Chaiwala Is PM Because Congress Preserved Democracy": Mallikarjun Kharge, Mumbai, News, Politics, Congress, Criticism, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment