പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റില്‍; കൊലപ്പെടുത്തിയത് ഒന്നര വയസായിട്ടും നടക്കാത്തതിനാലാണെന്ന് മാതാവിന്റെ മൊഴി

എരിയാല്‍: (www.kasargodvartha.com 23.07.2018) പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റില്‍. എരിയാല്‍ വെള്ളീര്‍ ബിലാല്‍ നഗറിലെ അഹ് മദിന്റെ ഭാര്യ നസീമയെ (40)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 18ന് വൈകിട്ട് മൂന്നു മണിയോടെയാണ് നസീമ ഒന്നര വയസുള്ള കുഞ്ഞ് ഷംനയെ വീടിനോട് ചേര്‍ന്നുള്ള വയലിലെ ആള്‍മറയില്ലാത്ത കിണറ്റിലെറിഞ്ഞു കൊന്നത്.

Baby thrown to death; Mother arrested, Murder-case, Child, Baby, Death, arrest, Kasaragod.

302 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുഞ്ഞിന്റെ വയറ്റില്‍ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ഒന്നര വയസായിട്ടും കുഞ്ഞ് നടക്കാത്തതിനാല്‍ എടുത്തുകൊണ്ടു പോകാന്‍ പ്രയാസമുള്ളതിനാലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഷംനയുടെ ഇരട്ടയായ മറ്റൊരു കുഞ്ഞ് നേരത്തെ വീട്ടില്‍ ഉറുമ്പരിച്ച് മരിച്ചിരുന്നു.

ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് പരിയാരം മെഡിക്കല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധന്റെ കീഴിലില്‍ ചികിത്സയിലായിരുന്നു.

Related News:
ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Baby thrown to death; Mother arrested, Murder-case, Child, Baby, Death, arrest, Kasaragod.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?