മോഷ്ടാക്കള്‍ വിലസുമ്പോഴും പോലീസ് ജീപ്പുകള്‍ കട്ടപ്പുറത്ത്; ആശ്രയം ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ജീപ്പ്, അതിര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ തീരാദുരിതം

മഞ്ചേശ്വരം: (www.kasargodvartha.com 12.07.2018) മോഷ്ടാക്കള്‍ വിലസുമ്പോഴും പോലീസ് ജീപ്പുകള്‍ കട്ടപ്പുറത്ത്. ഇപ്പോള്‍ ആകെയുള്ള ആശ്രയം ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ജീപ്പ് ആണ്. അതിര്‍ത്തി പോലീസ് സ്‌റ്റേഷനായ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനാണ് തീരാദുരിതത്തിലായിരിക്കുന്നത്. പോലീസ് സ്‌റ്റേഷന് ഒരു സുമോ, ബൊലോറൊ ജീപ്പുകളാണ് നിലവിലുള്ളത്. ഇത് രണ്ടും തകരാറായതിനെ തുടര്‍ന്ന് കട്ടപ്പുറത്താണ്.

ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്താന്‍ ഇപ്പോള്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ജീപ്പാണ് ഉപയോഗിക്കുന്നത്. അതും പഴകി ദ്രവിച്ച് ഏതു സമയത്തും ഓട്ടം നിലക്കുമെന്ന അവസ്ഥയിലാണ്. പാതിവഴിയില്‍ ജീപ്പ് നിന്നാല്‍ ഇറങ്ങി തള്ളേണ്ട അവസ്ഥയാണെന്നും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജീപ്പില്ലാത്തതു കാരണം വിവിധ കേസുകളുടെ അന്വേഷണത്തെയും സാരമായി ബാധിക്കുന്നുണ്ട്. സങ്കീര്‍ണമായ നിരവധി കേസുകളാണ് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസുകളില്‍ അന്വേഷണം നടത്തുന്നതിനും പ്രതികളെ പിടികൂടാന്‍ പോകുന്നതിനും പോലീസിന് സാധിക്കുന്നില്ല. കഞ്ചാവ്- മണല്‍ മാഫിയ - മോഷണ സംഘം- ക്വട്ടേഷന്‍ സംഘം എന്നിവരുടെ വിഹാരകേന്ദ്രമാണ് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്റെ വിവിധ പ്രദേശങ്ങള്‍. അടിയന്തിര ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ വിളിച്ചാല്‍ പെട്ടെന്ന് എത്തിച്ചേരാന്‍ പോലീസിന് ഇതുമൂലം സാധിക്കുന്നില്ല.

ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്. സ്റ്റേഷന്‍ പരിധിയിലെ ഉള്‍പ്രദേശത്തു പോയാല്‍ ചിലപ്പോള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ച് ടാക്‌സി വിളിച്ചു പോകേണ്ട അവസ്ഥയാണ് പോലീസിനിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Police, police-station, Vehicle, Jeep, Police jeeps damaged; Manjeshwaram Police officers in Trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?