പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍; ഒരുവര്‍ഷമായി തുടരുന്ന പീഡനത്തിന് ഒത്താശ ചെയ്തത് അമ്മയെന്ന് പെണ്‍കുട്ടിയുടെ മൊഴി

മലപ്പുറം: (www.kvartha.com 02.07.2018) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ഒരുവര്‍ഷമായി തുടരുന്ന പീഡനത്തിന് ഒത്താശ ചെയ്തത് അമ്മയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിലാണ് അമ്മയേയും തിരൂര്‍ക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുഹൈലിനെയും മങ്കട പോലീസ് അറസ്റ്റു ചെയ്തത്.

Mother and boyfriend arrested minor girl molested, Malappuram, News, Police, Arrested, Molestation, Crime, Criminal Case, Complaint, Probe, Kerala

താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിക്കപ്പെട്ടുവരികയാണെന്നും അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്നും കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് പറഞ്ഞത്. ബന്ധു വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവരാണ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Mother and boyfriend arrested minor girl molested, Malappuram, News, Police, Arrested, Molestation, Crime, Criminal Case, Complaint, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?