നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: (www.kvartha.com 10.07.2018) ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്.
അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം നഷ്ടപരിഹാരം ആരാണ് നല്‍കേണ്ടതെന്ന് കോടതി ചോദിച്ചെങ്കിലും അത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. അതേസമയം നമ്പി നാരായണന്‍ കസ്റ്റഡി പീഡനത്തിന് ഇരയായെന്നും ഇതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും സി. ബി. ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് തയ്യാറാണെന്നും സി ബി ഐ പറഞ്ഞു. കേസ് വിധി പറയാനായി മാറ്റി.
അതേസമയം നമ്പി നാരായണന്‍ രാജ്യം വിടുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നുമായിരുന്നു സിബി മാത്യുസ്, കെ.കെ. ജോഷ്വാ, എസ്. വിജയന്‍ എന്നിവരുടെ വാദം.

Keywords: SC reserves verdict in ISRO scientist Nambi Narayanan spy case, New Delhi, News, Trending, Compensation, Supreme Court of India, CBI, Custody, Torture, Probe, National.
Powered by Info News For You

Comments
Post a Comment