കൊച്ചുവേളി- മൈസൂരു എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ എല്ലാ ദിവസവും ഓടും
ന്യൂഡല്‍ഹി (www.evisionnews.co): കൊച്ചുവേളി- മൈസൂരു ട്രെയിന്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം റെയില്‍വെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമായത്. നിലവില്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് ഈ ട്രെയിനുള്ളത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ച് വരുത്തിയത്.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം റെയില്‍വെ മന്ത്രിയെ കണ്ടത്. കേരളത്തിലെ മഴക്കെടുതിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശനിയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment