ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്; സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: (www.kvartha.com 24.07.2018) ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ മുന്‍ നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടില്‍ മാറ്റമില്ലെന്നും ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി പറഞ്ഞു.

ഓരോ സമുദായത്തിനും വ്യത്യസ്ഥ ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി. അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഭരണഘടന ധാര്‍മികതയ്ക്ക് എതിരെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Shabarimala, Shabarimala Pilgrims, Pathanamthitta, Supreme Court of India, Devaswom, Religion, 'Do not allow admit for women to Shabarimala'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?