സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മത്സ്യവില്‍പനക്കാരന്‍ അറസ്റ്റില്‍

അമ്പലത്തറ: (www.kasargodvartha.com 23.07.2018) സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യവില്‍പ്പനക്കാരനായ അമ്പലത്തറ സ്വദേശിയെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കീച്ചേരിയിലെ സിബി(44)യെയാണ് ചെറുപുഴ എസ്‌ഐ എം ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ സ്വകാര്യ ഓട്ടോറിക്ഷയില്‍ വന്ന സിബി ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് കുതറി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തി സംഭവം രക്ഷിതാക്കളെ അറിയിച്ചു. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം ചെറുപുഴ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ ഓട്ടോറിക്ഷയുടെ അടയാളങ്ങള്‍ വെച്ച് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ നിന്നും ഓട്ടോറിക്ഷയുടെ നമ്പര്‍ ലഭിച്ചു.

ഈ നമ്പര്‍ ആര്‍ടിഒ അധികൃതരുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോറിക്ഷ ഓടിച്ചത് സിബിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് എസ്‌ഐയും സംഘവും സിബിയെ അറസ്റ്റുചെയ്തത്. ചെറുപുഴ, കാക്കടവ് ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സിബി ഇതിനു മുമ്പും ഇതേ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയിരുന്നുവെങ്കിലും മാനക്കേട് ഓര്‍ത്ത് ആരും പരാതി നല്‍കാന്‍ തയ്യാറായില്ല. അറസ്റ്റിലായ സിബിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ambalathara, Auto-rickshaw, Student, Molestation, Molestation-attempt, arrest, Molestation attempt against School student; accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?