സ്വകാര്യ സര്‍വകലാശാലകളെ സഹായിക്കാന്‍ വിദൂര വിദ്യാഭ്യാസത്തിന് യുജിസി വിലക്ക്

Image result for ugc

(www.evisionnews.co) ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നതപഠനം അവതാളത്തിലാക്കി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസപഠനത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ (യുജിസി) വിലക്ക്. രാജ്യത്തെ ചില സ്വകാര്യ സര്‍വകലാശാലകള്‍ നടത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാനാണ് ഉയര്‍ന്ന നാക് ഗ്രേഡിങ്ങുള്ള സര്‍വകലാശാലകളില്‍മാത്രം വിദൂരവിദ്യാഭ്യാസം മതിയെന്ന തീരുമാനം യുജിസി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് കേരള, കലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചു.

എപ്ലസ് ഗ്രേഡുള്ള സര്‍വകലാശാലകള്‍ക്കുമാത്രമേ വിദൂരവിദ്യാഭ്യാസ പഠനവിഭാഗം തുടരാനാകൂവെന്നാണ് പുതിയ നിര്‍ദേശം. നാലില്‍ 3.26ന് മുകളില്‍ നാക് ഗ്രേഡ് പോയിന്റുള്ള സര്‍വകലാശാലകളാണ് എപ്ലസ് ഗ്രേഡില്‍ വരിക. സംസ്ഥാനത്ത് ഒരു സര്‍വകലാശാലയ്ക്കും നാക് ഇതുവരെ എ പ്ലസ് ഗ്രേഡ് നല്‍കിയിട്ടുമില്ല. 

രാജ്യത്തെ ചില സ്വകാര്യ സര്‍വകലാശാലകള്‍ക്ക് മാത്രമാണ് പ്രധാനമായും എപ്ലസ് ഗ്രേഡ് കിട്ടിയത്. ഇത്തരം സര്‍വകലാശാലകളെ സഹായിക്കാനുള്ള തീരുമാനത്തോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ബിരുദ ബിരുദാനന്തരപഠനമാണ് അവതാളത്തിലായത്. പ്ലസ്ടുവിന് 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്കുപോലും കേരളത്തില്‍ റഗുലര്‍ കോളേജ് പഠനം അസാധ്യമായിരിക്കെയാണ് യുജിസിയുടെ വിചിത്രതീരുമാനം. പാരലല്‍ കോളേജുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായി.

സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ തുടര്‍ന്നും വിദൂര വിദ്യാഭ്യാസ വിഭാഗം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തോടും യുജിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂലതീരുമാനം ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് ആര്‍ട്സ് വിഷയങ്ങളില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും ബിരുദ, ബിരുദാനന്തര പഠനത്തിന് ഇപ്പോഴും ആശ്രയിക്കുന്നത് സമാന്തരസ്ഥാപനങ്ങളെയാണ്. നേരത്തെയുണ്ടായ പ്രൈവറ്റ് രജിസ്ട്രേഷന്‍ സമ്പ്രദായമാണ് യുജിസി നിര്‍ദേശപ്രകാരം സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലാക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ 45000 വിദ്യാര്‍ഥികളാണ് വിദൂരപഠന വിഭാഗത്തില്‍ ഓരോ വര്‍ഷവും ഡിഗ്രിക്ക് ചേരുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?