ശിഹാബ് തങ്ങള്‍ അനുസ്മരണം ചരിത്ര സംഭവമാക്കും: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും ആള്‍രൂപവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്‍പതാം ദേഹവിയോഗ ദിനമായ ആഗസ്ത് ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി വിജയിപ്പിക്കാന്‍ കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളുടെയും മുനിസിപ്പല്‍, പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 27ന് നാലുമണിക്ക് കാസര്‍കോട്ടും ഏഴുമണിക്ക് കുമ്പഡാജയിലും 28ന് മൂന്ന് മണിക്ക് ബദിയടുക്ക, അഞ്ചുമണിക്ക് കാറഡുക്ക, 29ന് മൂന്നുമണിക്ക് ചെങ്കള, ഏഴുമണിക്ക് മൊഗ്രാല്‍ പുത്തൂര്‍, 30ന് നാലുമണിക്ക് ബെള്ളൂര്‍ എന്നിവിടങ്ങളില്‍ മുനിസിപ്പല്‍ പഞ്ചായത്ത് നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
യോഗത്തില്‍ പ്രസിഡന്റ് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ. മുഹമ്മദ് കുഞ്ഞി, മൂസാബി ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്‌ള, ഇ. അബൂബക്കര്‍ ഹാജി, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളായ അഡ്വ: വി.എം മുനീര്‍, ബി.കെ അബ്ദുസമദ്, ഹാരിസ് ചൂരി, എസ്.പി സലാഹുദ്ധീന്‍, ബദ്‌റുദ്ധീന്‍ താസിം, അബൂബക്കര്‍ മാര്‍പ്പിനടുക്ക, കെ. ഷാഫി ഹാജി, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്്മാന്‍, അബ്ബാസ് ഹാജി കാറഡുക്ക, ഷംസുദ്ധീന്‍ കിന്നിംഗാര്‍, സിദ്ധീഖ് ബേക്കല്‍, ഹബീബ് ചെട്ടുംകുഴി, റഷീദ് ബെളിഞ്ചം, ഇബ്രാഹിം കോള്ളാടി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment