തകര്‍ന്ന വീട്ടില്‍ സാന്ത്വനവുമായി കെ.എം.സി.സി പ്രവര്‍ത്തകരെത്തി
മുളിയാര്‍ (www.evisionnews.co): ദുരിതത്തിനു മീതെ ദുരിതമെന്നോണം ശക്തമായ മഴയില്‍ വീട് തകര്‍ന്ന് ദുരിതമനുഭവിക്കുന്ന മല്ലം വാര്‍ഡ് ചക്ലിയ എസ്.സി കോളനിയിലെ രോഗിയായ മാലിങ്കന്റെ കുടുംബത്തിന് സാന്ത്വനവും സഹായവുമായി വിവിധ കെ.എം.സി.സി ഭാരവാഹികളായ കെ.സി നാസര്‍, ഖാലിദ് മല്ലം, ഹനീഫ പോക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വസതി സന്ദര്‍ശിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകള്‍ ലീലാവതി ക്യാന്‍സര്‍ രോഗിയായ ഭാര്യ കമലയടക്കമുള്ള കുടുംബാംഗങ്ങള്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. വാര്‍ഡ് വികസന സമിതി ഭാരവാഹികളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, മാധവന്‍ നമ്പ്യാര്‍ കൃഷ്ണന്‍ ചേടിക്കാല്‍, കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, പൊന്നപ്പന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment