ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു; രോഗികള്‍ ദുരിതത്തിലായി, സമരം നാഷണല്‍ മെഡിക്കല്‍ ബില്ല് നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: (www.kvartha.com 28.07.2018) നാഷണല്‍ മെഡിക്കല്‍ ബില്ല് (എന്‍ എം സി) നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) യുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായി. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഡോക്ടര്‍മാരുടെ സമരം. ഇതറിയാതെ ദൂരെ ദിക്കുകളില്‍ നിന്നുപോലും ആശുപത്രിയിലെത്തിയ പല രോഗികളും വലഞ്ഞു. ദേശവ്യാപകമായാണ് എന്‍ എം സി ഡേ എന്ന പേരില്‍ രണ്ടാം ഘട്ട സമരപരിപാടികളില്‍ ഡോക്ടര്‍മാര്‍ ഏര്‍പെട്ടിരിക്കുന്നത്.

അത്യാഹിത വിഭാഗം, കിടത്തി ചികില്‍സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒ പി ബഹിഷ്‌കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മറും സെക്രട്ടറി ഡോ. എന്‍ സുല്‍ഫിയും അറിയിച്ചു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി നാഷണല്‍ മെഡിക്കല്‍ ബില്ല് രൂപീകരിച്ചാല്‍ അത് വന്‍ അഴിമതിക്ക് വഴി വെക്കുമെന്നും ബ്രിഡ്ജ് കോഴ്സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കാനുള്ള നടപടി രാജ്യത്തെ ആരോഗ്യമേഖലയ്ക്കു തന്നെ വന്‍ തിരിച്ചടിയാവുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഡോക്ടര്‍മാര്‍ സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഭരണനിര്‍വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കി മെഡിക്കല്‍ ബില്ല് നടപ്പിലാക്കാന്‍പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് അത് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ ബില്ല് ലോക്സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷന്റെ (എഐഎഫ്ജിഡിഎ) നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച കരിദിനമായി ആചരിക്കും. ഐഎംഎയുടെ പ്രതിഷേധത്തിന് കെജിഎംഒഎയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിദിനമായി ആചരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, hospital, Health, Doctor, Doctors Strike, Doctors' strike hits OP clinics
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?