ബാറ്റ്‌സ്മാന്‍ ഗുണതിലകയുടെ സാന്നിധ്യത്തില്‍ ഹോട്ടല്‍മുറിയില്‍ വെച്ച് സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് നോര്‍വീജിയന്‍ യുവതി; താരത്തിന് സസ്‌പെന്‍ഷന്‍

കൊളംബൊ: (www.kvartha.com 23.07.2018) ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയുടെ സാന്നിധ്യത്തില്‍ ഹോട്ടല്‍മുറിയില്‍ വെച്ച് സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന നോര്‍വീജിയന്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് താരത്തിന് സസ്‌പെന്‍ഷന്‍. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗുണതിലകയുടെ സുഹൃത്തിന്റെയും യുവതിയുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് സുഹൃത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുണതിലകയും സുഹൃത്തും ചേര്‍ന്ന് ഞായറാഴ്ച നോര്‍വെക്കാരായ രണ്ട് യുവതികളെ ശ്രീലങ്കന്‍ ടീമിന്റെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

Danushka Gunathilaka suspended after friend accused of molest, Srilanka, News, Sports, Cricket, Complaint, Accused, Crime, Criminal Case, Suspension, Report, World

സംഭവത്തില്‍ ഗുണതിലകയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗുണതിലകയ്‌ക്കെതിരെ പീഡനാരോപണം ഒന്നും ഉയര്‍ന്നിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരം പുറത്തുവിട്ടിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയായിരുന്നു ബോര്‍ഡിന്റെ നടപടി. ഗുണതിലകയുടെ കുറ്റമെന്താണെന്നതിനെക്കുറിച്ച് ശ്രീലങ്കന്‍ ബോര്‍ഡ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. കളിക്കാര്‍ക്കുള്ള അച്ചടക്ക രേഖ ലംഘിച്ചു എന്നുമാത്രമായിരുന്നു ബോര്‍ഡ് നല്‍കിയ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് 27കാരനായ
ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Danushka Gunathilaka suspended after friend accused of molest, Srilanka, News, Sports, Cricket, Complaint, Accused, Crime, Criminal Case, Suspension, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?