പോലീസിലെ മൂന്നാം മുറ വെച്ചുപൊറുപ്പിക്കില്ല; വേലി തന്നെ വിളവ് തിന്നുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 25.07.2018) പോലീസിലെ മൂന്നാം മുറ വെച്ചുപൊറുപ്പിക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തന്നെ വിളവ് തിന്നുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്. മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശവും പോലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് പോലീസിന്റെ ചുമതല. ആ അര്‍ത്ഥത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാണ് പോലീസ്. എന്നാല്‍ പോലീസും സുരക്ഷാ ഏജന്‍സികളും നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പരാതികളാണ് ഉയര്‍ന്നു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് അധികാരം വിവേകപൂര്‍വം ഉപയോഗിക്കണം. നീതിപൂര്‍വമായ പ്രവര്‍ത്തമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമായണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Pinarayi vijayan, CM, Assault, Police Station, Pinarayi against Police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?