ലൈംഗികപീഡനം സംബന്ധിച്ച ജലന്ധര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു; കന്യാസ്ത്രീ പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്ന് കുടുംബം, തെളിവും പുറത്തുവിട്ടു

കുറവിലങ്ങാട്: (www.kvartha.com 04.07.2018) ലൈംഗികപീഡനം സംബന്ധിച്ച ജലന്ധര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു. തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീ പരാതി നല്‍കാന്‍ വൈകിയെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. ഇതിനുള്ള തെളിവുകളും പുറത്തുവിട്ടു.

ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയിലാണ് പീഡനം സംബന്ധിച്ച പരാതി ആദ്യം നല്‍കിയത്. തുടര്‍ന്ന് മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ കണ്ടു. കുടുംബാംഗങ്ങളും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്കുള്ള തെളിവുകളും കുടുംബം പുറത്തുവിട്ടു. എന്നാല്‍ പരാതി പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കന്യാസ്ത്രീയുടെ ബന്ധു വെളിപ്പെടുത്തി.

Jalandhar molesting case; nun's family discloses evidence, Molestation, Religion, News, Trending, Complaint, Police, Family, Accused, Allegation, Kerala

അതേസമയം കന്യാസ്ത്രീയുടെ കുടുംബത്തിന്റെ നിരന്തര ഭീഷണിയുണ്ടെന്ന് കാട്ടി പരാതി ആദ്യം നല്‍കിയത് താനാണെന്നും അതിനു പിന്നാലെയാണു അവരുടെ കുടുംബം പരാതി നല്‍കിയതെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. ഈ വാദത്തിന്റെ മുനയൊടിച്ചാണ് വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തിയത്.

അതേസമയം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോട് പീഡനത്തെക്കുറിച്ചു കന്യാസ്ത്രീ പറഞ്ഞില്ലെന്നും ബന്ധു വിശദീകരിച്ചു. സഭയിലെ അതിക്രമങ്ങളെയും ചൂഷണങ്ങളെയും തുറന്നുകാട്ടുന്ന കത്താണ് നല്‍കിയത്. 2017 നവംബറില്‍ കര്‍ദിനാളിനെ നേരില്‍ കണ്ടെന്നും ബന്ധു പറഞ്ഞു. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് വത്തിക്കാന്‍ പ്രതിനിധിക്കു പരാതി നല്‍കി. എന്നാല്‍ പോലീസിനെ സമീപിച്ചതു സഭയില്‍നിന്നു നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും വൈക്കം ഡിവൈഎസ്പി അറിയിച്ചു. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തി ഫോറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

Keywords: Jalandhar molesting case; Nun's family discloses evidence, Molestation, Religion, News, Trending, Complaint, Police, Family, Accused, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?