മുംബൈയില്‍ കനത്ത മഴ; ഗതാഗത സംവിധാനം നിലച്ചു; ജനജീവിതം താറുമാറായി

മുംബൈ: (www.kvartha.com 09.07.2018) മുംബൈയില്‍ കനത്ത മഴയില്‍ ജനജീവിതം താറുമാറായി. മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും രണ്ടു ദിവസമായി തുടര്‍ന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ ഗതാഗത സംവിധാനം പലയിടങ്ങളിലും പൂര്‍ണമായും നിലച്ച നിലയിലാണ്. പല സ്ഥലങ്ങളിലും റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തിനടിയിലാണ്.

ഗതാഗത സംവിധാനം താറുമാറായതോടെ ജോലിക്ക് പോകുന്നവര്‍ ഏറെ പ്രയാസത്തിലായ. നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റോപ്പുകളിലുമായി മണിക്കൂറുകളോളം ചിലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ജോലിക്കാര്‍ എത്താതായതോടെ പല ഓഫീസുകളും നേരെത്തെ തന്നെ അടച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

India, National, Mumbai, Rain, Water, Mumbai Schools, Colleges Shut Over Heavy Rain Warning; Trains Hit

ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല സ്ഥലങ്ങളിലും മുട്ടിന് മുകളിലാണ് വെള്ളം കയറിയിക്കുന്നത്. ദാദര്‍, സയണ്‍, പരേല്‍, കുര്‍ള, വിദ്യാവിഹാര്‍, അന്ധേരി, മലാഡ്, ജോഗേശ്വരി, താനെ, തുടങ്ങിയ സ്ഥലങ്ങളാില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

താനെ, പാല്‍ഘര്‍ എന്നിവിടങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. 1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, Mumbai, Rain, Water, Mumbai Schools, Colleges Shut Over Heavy Rain Warning; Trains Hit



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?