ഷാവോമിയുടെ മിജിയ ക്വാര്‍ട്‌സ്് വാച്ച് ഉടന്‍ വിപണിയിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 17.07.2018) സ്മാര്‍ട് സൗകര്യങ്ങളോടുകൂടിയുള്ള മിജിയ ക്വാര്‍ട്‌സ് വാച്ച് ഷാവോമി പുറത്തിറക്കി. ചൈനയില്‍ 34 യെന്‍ ആണ് വാച്ചിന്റെ വില. ഇത് ഏകദേശം 3500 രൂപ വരും. കറുപ്പ്, വെള്ള, ചാരനിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാച്ച് വിപണിയിലെത്തുക. ഈ അനലോഗ് വാച്ചില്‍ കലോറി കൗണ്ടര്‍, പീഡോമീറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്.

എംഐ ഹോം ആപ്പ്, ടി മാള്‍, എംഐ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും വാച്ച് വാങ്ങാന്‍ സാധിക്കും. മിജിയ ക്വാര്‍ട്‌സ് വാച്ചുമായി ബന്ധിപ്പിക്കാവുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് വാച്ച് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ആയി സമയം ക്രമീകരിക്കുക, കോള്‍ സെറ്റ് ചെയ്യുക, റിമൈന്‍ഡറുകള്‍, അലാറം എന്നിവയെല്ലാം വാച്ചില്‍ സാധിക്കും.

Xiaomi Mijia Quartz Watch launched in China: Price, specifications, and features, New Delhi, News, Business, Technology, China, Mobile, Application, National

റിങ് ചെയ്യുന്നതിന് പകരം വൈബ്രേഷനാണ് വാച്ചിലുണ്ടാവുക. 10 അലാറം വരെ വാച്ചില്‍ തയ്യാറാക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് 4.4 ന് മുകളിലുള്ള ഫോണുകളിലും ഐഓഎസ് 7.0 ന് ശേഷമുള്ള ഐഫോണ്‍ പതിപ്പുകളുമായും വാച്ച് ബന്ധിപ്പിക്കാം. 42 ഗ്രാം ഭാരമുള്ള വാച്ചില്‍ വെള്ളം കടക്കില്ല.

കൂടാതെ, എഐയുഐ 9, ഐഓഎസ് 9 എന്നിവയ്ക്ക് ശേഷമുള്ള ഫോണുകളില്‍ മാത്രം ലഭ്യമാവുന്ന വിഐപി കോള്‍ അലേര്‍ട്ട് ഫീച്ചറും വാച്ചിലുണ്ട്. ജൂലായ് 17 മുതല്‍ വാച്ച് ചൈനീസ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Xiaomi Mijia Quartz Watch launched in China: Price, specifications, and features, New Delhi, News, Business, Technology, China, Mobile, Application, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?