‘ബിജെപി ഒരു നൂറു ഹിറ്റ്‌ലര്‍മാരെപ്പോലെ’; അവരെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി ചേരാനും മടിയില്ലെന്ന് മമത ബാനര്‍ജി

(www.evisionnews.co) ബിജെപിക്കെതിരെയുള്ള സഖ്യരൂപീകരണത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ മടിയില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി. ബിജെപി ‘ഒരു നൂറ്’ ഹിറ്റ്‌ലര്‍ക്ക് സമമാണെന്നും അവരെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനു മടിയില്ലെമ്മുമായിരുന്നു മമതയുടെ പ്രസ്താവന. യുപിഎ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായി തനിക്കു നല്ല ബന്ധമാണെന്നും ഇളമുറക്കാരനായ രാഹുലുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടില്ലെന്നും മമത പറഞ്ഞു. ഒരു ദേശീയ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമത നിലപാടു വ്യക്തമാക്കിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം ആഗ്രഹങ്ങളൊന്നും ഇല്ലെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മമത വ്യക്തമാക്കി. ഉദ്ദേശവും ആശയങ്ങളും ന്യായമാണെങ്കില്‍ ആര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനും ബുദ്ധിമുട്ടില്ല. എന്നാല്‍, രാജീവ് ഗാന്ധിയെ കുറിച്ചോ സോണിയ ഗാന്ധിയെ കുറിച്ചോ തനിക്ക് പറയാനാകുന്നതുപോലെ വളരെ ജൂനിയറായ രാഹുലിനെ കുറിച്ച് പറയാനാകില്ലെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തിന്റെ പലയിടങ്ങളിലും ശക്തരും കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുള്ളവരുമാണ്. അതിനാല്‍ അവര്‍ സഖ്യം നയിക്കട്ടെ. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളിടത്ത് അവരും നേട്ടമുണ്ടാക്കട്ടെ. ഇതിന് ആദ്യം വേണ്ടത് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണെന്നും മമത വ്യക്തമാക്കി.

Powered by Info News For You
Comments
Post a Comment