കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്നാരോപിച്ച് ആള്‍ക്കുട്ടം യുവാക്കളെ തല്ലിച്ചതച്ചു: മര്‍ദനമേറ്റത് അന്യസംസ്ഥാനതൊഴിലാളികള്‍ക്ക്; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ചെന്നൈ: (www.kvartha.com 02.07.2018) കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ സംഘത്തില്‍പെട്ടവരാണെന്ന് കരുതി ആള്‍ക്കുട്ടം യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചു. അന്യസംസ്ഥാനതൊഴിലാളികള്‍ക്കാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ചൈനയിലെ തെയ്‌നാമ്പെട്ടയിലാണ് സംഭവം.
മര്‍ദന ദൃശ്യങ്ങള്‍ അക്രമികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ ഗോപാല്‍ സാഹു(22), വിനോദ് വികാരി(25)
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്; ചെന്നൈ മെട്രോയുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ ഗ്രാമത്തിലെ നാലുവയസുകാരനോട് ചിരിക്കുകയും സ്‌നേഹപൂര്‍വം സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തെറ്റിദ്ധരിച്ച ഗ്രാമവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് കരുതി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

എന്നിവരെ പോലീസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്; ചെന്നൈ മെട്രോയുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ ഗ്രാമത്തിലെ നാലുവയസുകാരനോട് ചിരിക്കുകയും സ്‌നേഹപൂര്‍വം സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തെറ്റിദ്ധരിച്ച ഗ്രാമവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് കരുതി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ അംഗങ്ങളെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ദൂലെ ജില്ലയില്‍ അഞ്ച് പേരെ കഴിഞ്ഞദിവസം ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലും രണ്ട് പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റത്.
മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തില്‍ ബസ് ഇറങ്ങിയ സംഘം സമീപത്തുണ്ടായിരുന്ന കുട്ടിയോട് സംസാരിച്ചപ്പോഴാണ് നാട്ടുകാര്‍ ക്രൂരമായി തല്ലിക്കൊന്നത്. സംഘത്തെ പിടികൂടിയ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mob thrashes 2 migrant workers in Chennai on suspicion of being child-lifters, Chennai, News, Crime, Criminal Case, Police, Attack, Hospital, Treatment, Local-News, National.

Powered by Info News For You

Comments
Post a Comment