മോഡിയുടെ ജനപ്രീതി കൂടുന്നതനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടും; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 21.07.2018) മോഡിയുടെ ജനപ്രീതി കൂടുന്നതനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. നദി വികസന- ഗംഗ പുനരുദ്ധാരണ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി ഇടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്നാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ 28കാരനായ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോഡിയുടെ വിമര്‍ശകര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മേഘ്വാള്‍ ആരോപിച്ചു. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് അനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കും.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അവാര്‍ഡ് വാപ്പസിയായിരുന്നു ചര്‍ച്ചാ വിഷയം, യുപി തെരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചര്‍ച്ചയാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റെന്തെങ്കിലുമായിരിക്കും ചര്‍ച്ചയെന്നും മേഘ്വാള്‍ ആരോപിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപമാണ് രാജ്യം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്നും മേഘ്വാള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: JAIPUR: Union Minister Arjun Ram Meghwal has warned that more incidents of mob lynching will happen with the rise in popularity of Prime Minister Narendra Modi. The minister said this while referring to the alleged lynching of a 28-year-old man by a violent mob in Rajasthan's Alwar district over suspicion of cow smuggling on Friday night.

Powered by Info News For You

Comments
Post a Comment