കനത്ത മഴ: തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: (www.kvartha.com 13.07.2018) കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ(56), വര്‍ഗീസ് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ശക്തമായ തിരയില്‍പെട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു.

അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്റെ വള്ളമാണു മറിഞ്ഞത്. സര്‍ക്കാരിന്റെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

Two fisherman died in Anchuthengu, Thiruvananthapuram, News, Accidental Death, Local-News, Fishermen, Dead, Obituary, Dead Body,Hhospital, Rain, Kerala

കരയ്‌ക്കെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറും. തിരുവനന്തപുരത്തും മറ്റും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Keywords: Two fisherman died in Anchuthengu, Thiruvananthapuram, News, Accidental Death, Local-News, Fishermen, Dead, Obituary, Dead Body,Hhospital, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?