കാരാട്ട് നൗഷാദിന് ജയിലില്‍ പ്രത്യേക സെല്ല് വേണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2018) ജയിലില്‍ പ്രത്യേക സെല്ല് വേണമെന്നാവശ്യപ്പെട്ട് കാരാട്ട് നൗഷാദ് അപേക്ഷ നല്‍കി. കഞ്ചാവു കേസില്‍ അറസ്റ്റിലായ നൗഷാദിനെ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് ജയിലിനകത്ത് വധഭീഷണി ഉണ്ടെന്നും അതുകൊണ്ട് പ്രത്യേക സെല്ല് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റിന് അപേക്ഷ എഴുതി നല്‍കിയത്. അപേക്ഷ കോടതി പരിഗണനക്കായി മാറ്റിവെച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് എട്ട് കിലോ കഞ്ചാവുമായി കാരാട്ട് നൗഷാദിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോയോളം കഞ്ചാവുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നുമാണ് നൗഷാദിനെ പിടികൂടിയത്. തുടര്‍ന്ന് അണങ്കൂരിലെ വാടക വീട്ടില്‍ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃതത്തില്‍ നടത്തിയ റെയ്ഡില്‍ എട്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.



Related News:
8 കിലോ കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ് അറസ്റ്റില്‍; കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവുമായി പിടികൂടിയ നൗഷാദിന്റെ വാടക വീട്ടിലും റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടുത്തു


Keywords: Top-Headlines, Kerala, kasaragod, news, Kanhangad, Jail, accused, Hosdurg, Karat Noushad needs special cell in jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?