എമിറേറ്റ്‌സ് ഫ്‌ലൈറ്റില്‍ ഇനി മുതല്‍ സദ്യ ലഭിക്കില്ല

ദുബൈ: (www.kvartha.com 07.07.2018) എമിറേറ്റ്‌സ് ഫ്‌ലറ്റുകളില്‍ ഇനി മുതല്‍ സദ്യ ലഭിക്കില്ല. യാത്രക്കാര്‍ക്കായി നിരവധി മറ്റ് ഭക്ഷണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മതപരമായി കഴിക്കാവുന്ന ഭക്ഷണം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് എയര്‍ ലൈന്‍ വക്താവ് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് ഹിന്ദു ഭക്ഷണം നല്‍കുന്ന ഓപ്ഷന്‍ ഞങ്ങള്‍ നിര്‍ത്തലാക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഉല്പന്നങ്ങളും സേവനങ്ങളും ഞങ്ങള്‍ നിരന്തരമായി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും പരിഗണനയ്ക്ക് എടുക്കാറുമുണ്ട്. ഇത് ഞങ്ങളുടെ സേവനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. - എന്നാണ് വക്താവ് നല്‍കിയ പ്രസ്താവന.

Gulf, UAE, Emirates flight

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണം എയര്‍ലൈന്‍ നല്‍കി വന്നിരുന്നു. കൂടാതെ ജൈനമതക്കാര്‍ക്കുള്ള ഭക്ഷണവും കമ്പനി നല്‍കിയിരുന്നു.

എമിറേറ്റ്‌സിന്റെ ഉപഭോക്താക്കള്‍ വൈവിധ്യം നിറഞ്ഞവരാണ്. അതിനാല്‍ തന്നെ പ്രമുഖ ഷെഫുകളാണ് ഞങ്ങളുടെ ഭക്ഷണ മെനു തയ്യാറാക്കുന്നത്. വെറൈറ്റി ഭക്ഷണങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കും കഴിക്കാവുന്ന ഭക്ഷണങ്ങള്‍ മെനിവിലുണ്ടെന്നും വക്താവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "Food and drink form an integral part of any Emirates flight experience and our menus are created by leading chefs to reflect the culture and preferences of Emirates' diverse customer base. We have a wide variety of special meals that can be ordered in advance to cater to our customers with medical or religious dietary requirements, including our Hindu customers," the airline said.

Keywords: Gulf, UAE, Emirates flight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?