കാസര്‍കോട് നഗരസഭയില്‍ എഞ്ചിനീയറിംഗ് സെക്ഷനിലെ ഒഴിവുകള്‍ നികത്തണം: ലെന്‍സ്ഫെഡ്

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ എഞ്ചിനീയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റമുണ്ടായതിന് പകരം ജീവനക്കാരെ നിയമിക്കാത്തത് കാരണം കെട്ടിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷ നല്‍കിയവര്‍ പെര്‍മിറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് ലെന്‍സ്ഫെഡ് കാസര്‍കോട് യൂണിറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ ഫസ്റ്റ് ഗ്രേഡ്, സെക്കന്റ് ഗ്രേഡ് ഓവര്‍സീയര്‍മാരില്ല. തേര്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍ക്ക് കെട്ടിട നിര്‍മാണ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രവൃത്തികള്‍ നടക്കാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 

സര്‍ക്കാര്‍ പദ്ധതികളില്‍ വീട് നിര്‍മാണത്തിന് സഹായം ലഭിക്കാന്‍ പെര്‍മിറ്റ് ആവശ്യമായതിനാല്‍ കാലതാമസം നേരിടുന്നത് മൂലം പദ്ധതികളുടെ സഹായ വിതരണവും അവതാളത്തിലാവുന്നു. കൂടാതെ വീട് നിര്‍മാണം പൂര്‍ത്തികരിച്ച് ഗൃഹപ്രവേശനത്തിന് വേണ്ടി ചുരുങ്ങിയ ലീവില്‍ വിദേശത്ത് നിന്നും മറ്റും വന്നവര്‍ താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുകയാണ്. വിഷയത്തില്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പും അടിയന്തിരമായി ഇടപെടണമെന്നും ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് റഹിമാന്‍ സിഎ, സജീഷ് കെവി, ജാസര്‍ മൊഗ്രാല്‍ പുത്തൂര്‍, സുബീഷ്‌നാഥ്, മിഹിന് ദാദ്, ദിനേശ് നായിക്, റഷീദ് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?