ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു


ഇടുക്കി (www.evisionnews.co): ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുര്‍ന്ന് 2395.28 അടിയിലെത്തിയിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാല്‍ ജല നിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് 2399 അടിയായി ഉയരുകയാണെങ്കില്‍ ട്രയല്‍ അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കലക്ടര്‍ അറിയിച്ചു.

നിലവില്‍ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. അതിനാല്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കാനും മരം മുറിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മഴ തുടരുന്നത് മരം മുറിക്കുന്നതിന് ചെറിയ രീതിയിലുള്ള തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. 200 കുടുംബങ്ങളെയാണ് പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കണ്ടേത്. ഇതില്‍ 40 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിക്കണം എന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?