തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; സത്യാവസ്ഥ ഇതാണ്!

കോഴിക്കോട്: (www.kvartha.com 29.07.2018) ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ചില സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് വലിയ ചലനമൊന്നും ഉണ്ടാകില്ലെന്ന് സൂചന. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകളാണ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

എന്നാല്‍ ഈ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ അറിയിച്ചു.

 RSS disowns Monday's hartal, Kozhikode, News, Politics, Harthal, Trending, Religion, RSS, UDF, BJP, Kerala

ഹര്‍ത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അതേസമയം അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍, പിന്തുണയില്ലാത്തതിനാല്‍ തന്നെ ഹര്‍ത്താലിന് വലിയ ചലനം ഉണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഇടത് പാര്‍ട്ടികളോ, യു.ഡി.എഫോ, ബി.ജെ.പിയോട് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല. തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RSS disowns Monday's hartal, Kozhikode, News, Politics, Harthal, Trending, Religion, RSS, UDF, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?