ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍


തൊടുപുഴ (www.evisionnews.co): സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനും സസ്പെന്‍ഷന്‍. അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ് ഇടുക്കി വിദ്യാഭ്യാസ ഡയരക്ടര്‍ എ. അബൂബക്കര്‍ സസ്പെന്റ് ചെയ്തത്. പ്രധാനാധ്യാപകന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഇത്രയും വലിയ ക്രൂര കൃത്യം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്നും കാണിച്ചാണ് സസ്പെന്‍ഷന്‍.

വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പ്രധാനാധ്യാപകനെ സമീപിച്ചെങ്കിലും കേസൊതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. പോലീസിനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും പ്രധാനാധ്യാപകന്‍ പരാതി നല്‍കിയിരുന്നില്ല. കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വിവാദമായതും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയതും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?