കിടക്കയില്‍ മൂത്രമൊഴിച്ച കുട്ടിയെ ചട്ടുകം കൊണ്ട് പഴുപ്പിച്ച് പൊള്ളിച്ച സംഭവം പുറത്തു കൊണ്ടുവന്ന ടീച്ചറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു
കരുനാഗപ്പള്ളി: (www.kvartha.com 29.07.2018) കിടക്കയില്‍ മൂത്രമൊഴിച്ച കുറ്റത്തിനു രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം കൊണ്ട് പഴിപ്പിച്ചു ശരീരമാസകലം പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തറിയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്നു പുറത്താക്കി. തഴവ ആദിത്യവിലാസം ജി.എല്‍.പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക രാജിയെയാണു ജോലിയില്‍ നിന്നു പുറത്താക്കിയത്.
കുട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തതുമൂലം സ്‌കൂളിന് നാണക്കേടുണ്ടായെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം പ്രധാനാധ്യാപകന്‍ വിളിച്ചുചേര്‍ത്ത അടിയന്തര സ്റ്റാഫ് യോഗത്തിലാണു രാജിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഏറെ പേരുദോഷം കേള്‍പ്പിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരെ വിവരം അറിയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് അധ്യാപികയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
മൂന്നു ദിവസം മുമ്പാണ് ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ മകളെ രണ്ടാനമ്മയായ ആര്യ ചട്ടുകം കൊണ്ട് പഴുപ്പിച്ചു പൊള്ളിച്ചത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണു കുട്ടി പറഞ്ഞത്. രണ്ടാഴ്ചയായി കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പനിയാണെന്നും അതിനാലാണു വരാത്തതെന്നുമായിരുന്നു മറുപടി.
തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടി ആകെ ക്ഷീണിതയായി കണ്ടതോടെ അധ്യാപികയായ രാജി ചോദിച്ചപ്പോള്‍ പനിയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കുട്ടി കരയുന്നതു ശ്രദ്ധയില്‍പെട്ട രാജി കൂടുതല്‍ ചോദിച്ചപ്പോഴാണു രണ്ടാനമ്മ ചട്ടുകം കൊണ്ട് പഴുപ്പിച്ചു പൊള്ളിച്ച കാര്യം പറഞ്ഞത്. കുട്ടിയുടെ ഇരു തുടകളും പൊള്ളി അടര്‍ന്നിരുന്നു. അരയ്ക്കു ചുറ്റും പൊള്ളലിന്റെ പാടുകളും പരിക്കുകളും കണ്ടു. രാജി ഉടന്‍ പ്രധമാധ്യാപകനെ വിവരമറിയിച്ചു.
എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. ഇതോടെ വാര്‍ഡ് അംഗം വിപിനെ വിളിച്ചു വരുത്തുകയും ശിശുസംരക്ഷണ സമിതിയെ വിവരം അറിയിക്കുകയുമായിരുന്നു. അവരുടെ നിര്‍ദേശ പ്രകാരം കരുനാഗപ്പള്ളി പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.
രണ്ടാനമ്മ പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവമാണ് സ്‌കൂളിന് നാണക്കേടുണ്ടാക്കിയതായി അധികൃതര്‍ കണ്ടെത്തിയത്.
ഒരു വര്‍ഷമായി രാജി ഈ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലിനോക്കുന്നു. പി.ടി.എയാണ് നിയമനം നടത്തിയത്. അതേസമയം രാജി ധിക്കാരപരമായി കാര്യങ്ങള്‍ ചെയ്തതു ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Teacher terminated, News, Teacher, Student, school, Social Network, Media, Kerala.
Keywords: Teacher terminated, News, Teacher, Student, school, Social Network, Media, Kerala.
Powered by Info News For You

Comments
Post a Comment