കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

കൊല്ലം: (www.kvartha.com 24.07.2018) കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലം കരുനാഗപ്പളളയിലാണ് സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ സാരമായ പരുക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാലിലും വയറിലും തുടയിലും കുട്ടിക്ക് പൊളളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. സ്‌കൂളില്‍ എത്തിയപ്പോള്‍ പനിയാണെന്നായിരുന്നു കുട്ടി ആദ്യം ടീച്ചര്‍മാരെ അറിയിച്ചത്. കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് ടീച്ചര്‍മാര്‍ കാര്യം തിരക്കിയപ്പോഴാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് ചട്ടുകം പഴുപ്പിച്ച് പൊളളിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ടീച്ചര്‍മാര്‍ നോക്കിയപ്പോള്‍ അടിവസ്ത്രം ധരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ പൊളളലേറ്റതായും രണ്ടു തുടകളുടെ ഇടയിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായും കണ്ടെത്തുകയായിരുന്നു.

കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് രക്ഷിതാക്കളെ കസ്റ്റഡിയില്‍ എടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Baby, Assault, Mother, Daughter, Child, school, Teacher, Case, Police, Parents, Girl assaulted by step mother 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?