മദ്രസാ പ്രവേശനോത്സവം: മൊഗ്രാലില്‍ നവാഗതര്‍ക്ക് നവ്യാനുഭവമായി ഘോഷയാത്ര

മൊഗ്രാല്‍ (www.evisionnews.co): നൂറുല്‍ ഹുദാ മദ്രസയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്വീകരണവും ഘോഷയാത്രയും നവ്യാനുഭവമായി. പുതുതായി ചേര്‍ന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ അറബി അക്ഷമാലകള്‍ നല്‍കി ഘോഷയാത്രയില്‍ അണി നിരത്തുകയായിരുന്നു. നവാഗതരെ പ്രധാനധ്യാപകന്‍ ഇര്‍ഷാദ് ഹുദവി ബെദിരയും കമ്മിറ്റി സെക്രട്ടറി ജാഫറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.
 
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ജാഫര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സയ്യിദ് ഹാദ തങ്ങള്‍ മൊഗ്രാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഖത്തീബ് അസ്്‌ലം ഫൈസി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. ഇല്യാസ് ഹുദവി, ലത്തീഫ്, സലാം ദാരിമി, മൂസല്‍ ഫൈസി, എം.എ നജീബ്, ബഷീര്‍ ദാരിമി പുണ്ടൂര്‍, മുഹമ്മദ് മദനി, അബ്ബാസ് മൊഗ്രാല്‍, അബ്ദുല്ല മൊഗ്രാല്‍, അബൂബക്കര്‍ മൊഗ്രാല്‍, മന്‍സൂര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?