മോഡി സര്‍ക്കാരിനെതിരെയുള്ള ആ ഉശിരന്‍ പ്രസംഗം ഗല്ലയെ സമൂഹ മാധ്യമങ്ങളില്‍ താരമാക്കി; താന്‍ ചില്ലറക്കാരനല്ലെന്ന് ഈ ബിസിനിസുകാരന്‍ തെളിയിച്ചു
ഹൈദരാബാദ്: (www.kvartha.com 21.07.2018) കഴിഞ്ഞദിവസം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് ഈ ബിസിനസുകാരന്റെ പ്രസംഗമായിരുന്നു. 'ആമറോണ്‍ ഇല്ലെങ്കില്‍ ലോങ് ലൈഫ് ഇല്ല' എന്ന വാചകത്തോടെയുള്ള ആമറോണ്‍ ബാറ്ററിയുടെ തമാശ പരസ്യം ഇപ്പോഴും ആരും മറന്നിട്ടുണ്ടാകില്ല.
ഈ വിശ്വാസം കൊണ്ടാകും മോഡി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭയില്‍ തുടക്കമിടാന്‍ ആമറോണ്‍ ഉടമയും കോടീശ്വരനുമായ ജയദേവ് ഗല്ലയെത്തന്നെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുത്തത്. എന്നാല്‍ തന്റെ സെലക്ഷന്‍ ഒട്ടും മോശമായിരുന്നില്ലെന്ന കാര്യത്തില്‍ ചന്ദ്രബാബു നായിഡുവിന് അഭിമാനിക്കാം. മോഡി സര്‍ക്കാരിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ ആഞ്ഞടിക്കുകയായിരുന്നു ഈ ബിസിനസുകാരന്‍.
പ്രമേയം അവതരിപ്പിച്ചത് ടിഡിപി എംപി: ശ്രീനിവാസ് കേസിനേനിയായിരുന്നുവെങ്കിലും തൊട്ടുപിന്നാലെ ചര്‍ച്ചയ്ക്കു ചൂടുപിടിപ്പിക്കാന്‍ അന്‍പത്തിരണ്ടുകാരനായ ഗല്ലയെ രംഗത്തിറക്കുകയായിരുന്നു. 13 മിനിറ്റ് മാത്രമാണു ചര്‍ച്ചയ്ക്കായി ടിഡിപിക്ക് അനുവദിച്ചിരുന്നത്. ഗല്ലയെ രംഗത്തിറക്കാന്‍ തീരുമാനിച്ച ചന്ദ്രബാബു നായിഡുവിനു പിഴച്ചില്ല. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും മോഡി സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും അക്കമിട്ടു നിരത്തി ലോക്‌സഭയില്‍ ഗല്ല നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഗല്ലയുടെ വിഭജന പ്രയോഗം ഏറെ വിവാദമാകുകയും ചെയ്തു.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ദിഗുവാമഗത്തു ജനിച്ച ഗല്ല മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. വിദ്യാഭ്യാസമുള്‍പ്പെടെ 22 വര്‍ഷത്തോളം അദ്ദേഹം അമേരിക്കയില്‍ തന്നെ കഴിച്ചുകൂട്ടി. ഇല്ലിനോയിസിലെ വെസ്റ്റ്‌മോന്റ് ഹൈസ്‌കൂളിലും ഇല്ലിനോയിസ് സര്‍വകലാശാലയിലും പഠനം നടത്തിയ ഗല്ലയ്ക്ക് രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം ഉണ്ട്. 1992ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് കുടുംബ ബിസിനസ് ഏറ്റെടുത്തു.
ആമറോണ്‍ ബാറ്ററി നിര്‍മാതാക്കളായ അമരരാജ് ഗ്രൂപ്പിന്റെ എംഡിയാണ് ഗല്ല. 2014ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗല്ലയുടെ ഹാജര്‍നില 84 ശതമാനമാണ്. രാഷ്ട്രീയം തനിക്കു നേരംപോക്കല്ലെന്ന് ഈ ഹാജര്‍നില തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 680 കോടിയുടെ സ്വത്തിന്റെ ആസ്തിയുണ്ട്.
മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണയുടെ മകളും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരിയുമായ പദ്മാവതിയാണു ഭാര്യ. ഭാര്യയുടെ അമ്മവീട്ടിലെ രാഷ്ട്രീയ പാരമ്പര്യം കൂടി ഗല്ലയ്ക്ക് പിന്തുണയേകുന്നു. ജയദേവിന്റെ ജന്മസ്ഥലത്തിന് അന്‍പതു കിലോമീറ്റര്‍ മാത്രമകലെയാണ് നേതാവ് ചന്ദ്രബാബു നായിഡുവിന്റെ കുടുംബവീട്.

Keywords: Meet Jayadev Galla, the Amaron batteries owner who powered TDP’s no-confidence motion, Hyderabad, News, Politics, Lok Sabha, Prime Minister, Narendra Modi, Criticism, Controversy, National, Video.
Powered by Info News For You

Comments
Post a Comment