ജി എസ് ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവ് കുടുങ്ങി; നിരവധി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി, ഓഫീസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഉപകരണങ്ങളും പിടികൂടി, പിടിയിലായത് വ്യാജമണല്‍ പാസ് കേസിലെ പ്രതി

കാസര്‍കോട്: (www.kasargodvartha.com 23.07.2018) ജി എസ് ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവ് കുടുങ്ങി. കുണ്ടുംകുഴിയിലെ മുഹമ്മദ് മുസ്തഫ (36)യാണ് അറസ്റ്റിലായത്. കാസര്‍കോട് ജി എസ് ടി അസി. കമ്മീഷണര്‍ മധുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നിരവധി വ്യാപാരികളെ ജി എസ് ടി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പണം തട്ടിയതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.

കറന്തക്കാട്ട് ഇയാള്‍ ആരംഭിച്ച ബി ആര്‍ ക്യു ജി എസ് ടി അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും മെയില്‍ വിവരങ്ങളും ജി എസ് ടിയുടെ ഓണ്‍ലൈനില്‍ സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍, എ എസ് ഐ പ്രദീപ് കുമാര്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സൈബര്‍ സെല്ലിലെ അജേഷ്, സവാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ജി എസ് ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി ജി എസ് ടി അസി. കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇയാളുടെ അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്. ഇതോടെ അസി. കമ്മീഷണര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പിന്നീട് യുവാവിനെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ മറ്റുള്ളവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.

അറസ്റ്റിലായ മുഹമ്മദ് മുസ്തഫ നേരത്തെ മഞ്ചേശ്വരത്ത് വ്യാജ മണല്‍ പാസ് ഉണ്ടാക്കിയ കേസില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്ത പല വ്യാപാരികളെയും സമീപിച്ച് ആറു മാസം തോറുമുള്ള റിട്ടണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വലിയ തുക പിഴ അടക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഇടപാടുകാരെ പാട്ടിലാക്കുന്നത്. സംശയമുണ്ടെങ്കിലും ജി എസ് ടി ഉദ്യോഗസ്ഥനെ വിളിച്ചുകൊള്ളൂവെന്ന് പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ തന്നെ നല്‍കുകയും വിളിക്കുന്നവരോട് ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച് വലിയ പിഴ ഒടുക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തുവന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, fake, Certificates, Police, Police-raid, arrest, BRQ Associates, Fake certificate; One arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?