അന്ത്യോദയയ്ക്ക് കാസര്‍കോട്ട് ഉജജ്വല സ്വീകരണം; കന്നിയാത്രക്കാരായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും നേതാക്കളും

കാസര്‍കോട്: (www.kasargodvartha.com 06.07.2018) ഏറെ മുറവിളിക്കൊടുവില്‍ സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ട്രെയിനിന്റെ ജീവനക്കാരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാലയിട്ടും, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ബൊക്കെ നല്‍കിയും സ്വീകരിച്ചു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും, യു.ഡി.എഫ് നേതാക്കളും അന്ത്യോദയയിലെ കാസര്‍കോട്ട് നിന്നുമുള്ള കന്നിയാത്രക്കാരായി മംഗളൂരുവിലേക്ക് പുറപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, വൈസ് പ്രസിഡന്റ് ശ്രീജിത് മാടക്കല്‍, രാജേഷ് പള്ളിക്കര, ഉദയന്‍ പെര്‍ലടുക്കും ജലീല്‍ തുരുത്തി, സിദ്ദീഖ് ചക്കര, മുഹമ്മദ് ഗസ്സാലി, അഷ്‌റഫ് തങ്ങള്‍ തുടങ്ങിയവരും ആദ്യ യാത്രയില്‍ എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.

സ്വീകരണ പരിപാടിക്ക് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ബി.കെ സമദ്, കെ.ബി കുഞ്ഞാമു, എം.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, MLA, UDF, Muslim-league, Top-Headlines, Reception for Antyodaya Express in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?