പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
മഞ്ചേശ്വരം (www.evisionnews.co): പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. വോര്‍ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തോട്ടത്തില്‍ പോയ ഗണപതി ഭട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ കുടുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് വൈദ്യുതി കമ്പിയില്‍ കുരുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ഓഫ് ചെയ്ത ശേഷം ഗണപതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Powered by Info News For You
Comments
Post a Comment