പൊവ്വല്‍ ചാല്‍ക്കരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ ചാല്‍ക്കരയില്‍ ജമാഅത്ത് പള്ളിക്ക് സമീപത്തെ പുതിയ വളപ്പില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ സുബഹി നിസ്‌കാരത്തിന് പോയ രണ്ടുപേരാണ് പുലി നില്‍ക്കുന്നത് കണ്ടതായി വെളിപ്പെടുത്തിയത്. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അബ്ദുല്ല, അബൂബക്കര്‍ എന്നിവരാണ് പുലിയെ കണ്ടതായി പറയുന്നത്. സമീപത്തെ ഒരു സ്ത്രീയും പുലിയെ കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. പുലി കാട്ടിലേക്ക് മടങ്ങിപ്പോയ ശേഷമാണ് അബ്ദുല്ലയും അബൂബക്കറും പള്ളിയിലേക്ക് നീങ്ങിയത്. വനംവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തും.
Powered by Info News For You

Comments
Post a Comment