ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരുന്ന ഭാര്യയ്‌ക്കെത്തിയത് സജീറിന്റെ മരണവാര്‍ത്ത; ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ് ഫാത്വിമ, ഖബറടക്കം രാത്രി
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 01.07.2018) ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരുന്ന ഭാര്യയ്‌ക്കെത്തിയത് മരണവാര്‍ണ. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ സജീറിന്റെ (27) മരണം നാടിന്റെ നൊമ്പരമായി. ഞായറാഴ്ച രാവിലെ 8.45 മണിയോടെ ചൗക്കി കല്ലങ്കൈയില്‍ വെച്ചാണ് സ്വിഫ്റ്റ് കാറില്‍ എതിരെ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയിടിച്ച് സജീര്‍ ദാരുണമായി മരണപ്പെട്ടത്.
ഏക മകള്‍ 35 ദിവസം പ്രായമുള്ള ഫാത്വിമയുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങായിരുന്നു ഞായറാഴ്ച. ഇതിനായുള്ള സാധനങ്ങള്‍ വാങ്ങാനായി ഭാര്യയോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സജീര്‍. ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരുന്ന ഭാര്യയ്‌ക്കെത്തിയത് സജീറിന്റെ മരണവാര്‍ത്തയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിനകത്ത് കുടുങ്ങിയ സജീറിനെ ഉടന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സജീറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച് മയ്യിത്ത് നിസ്‌കരിച്ച് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. രാത്രി എട്ടു മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുര്‍ റഹ് മാന്‍- സഫിയ ദമ്പതികളുടെ മകനാണ് സജീര്‍. ചെട്ടുംകുഴി സ്വദേശിനി സുഹൈലയാണ് ഭാര്യ. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സഹോദരങ്ങള്‍: സക്കീര്‍ (ദുബൈ), ഷബീര്‍, ഹാഷിര്‍, സഫീന.
Related News:
സജീറിനെ മരണം തട്ടിയെടുത്തത് മകളുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് സാധനങ്ങളെടുക്കാന്‍ ടൗണിലേക്ക് പോകുന്നതിനിടെ; നാട് തേങ്ങി, കുടുംബം കണ്ണീര്‍ക്കയത്തില്‍
ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Mogral puthur, Chowki, Youth, Sajeer's accidental death; Mogral Puthur Shocked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment