റോഡിലെ കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
കായംകുളം: (www.kvartha.com 10.07.2018) റോഡിലെ കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ചിങ്ങോലി ആയിക്കാട് പുത്തന്‍വീട്ടില്‍ ഇര്‍ഷാദിന്റെ മകളും നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയുമായ ഇര്‍ഫാന (18) ആണ് മരിച്ചത്. കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിന് സമീപമായിരുന്നു അപകടം. പിതാവിനോടൊപ്പം പോകവെയാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.
റോഡില്‍ വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് കുഴി കണ്ടിരുന്നില്ല. ഈ കുഴിയില്‍ വീണ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇര്‍ഫാന റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം പിറകെ വന്ന പ്രൈവറ്റ് ബസ് ഇര്‍ഫാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഇര്‍ഷാദും ഇര്‍ഫാനയും കായംകുളം ഐക്യ ജംഗ്ഷനിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Alappuzha, Kerala, Girl dies in accident, Road, Bike Accident

Powered by Info News For You

Comments
Post a Comment