റോഡിലെ കുഴികളില്‍ വീണ് അത്യാഹിതം: ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്ന് എച്ച്.ആര്‍.പി.എം

 
കാസര്‍കോട് (www.evisionnews.co): നിര്‍മാണത്തിലെ അശാസ്ത്രീയതയും കുറഞ്ഞ നിലവാരവുംമൂലം റോഡുകളില്‍ രൂപപ്പെടുന്ന കുഴികളില്‍ വീണുള്ള അപകടത്തില്‍ യാത്രക്കാര്‍ മരണപ്പെടാനിടവന്നാല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റോഡിലെ കുഴികളില്‍ വീണും കുഴി വെട്ടിക്കുമ്പോഴുണ്ടായ അപകടത്തിലും മരണപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു.
 
മിക്കറോഡുകളിലും മഴപെയ്താല്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങളില്ല. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നടക്കം വെള്ളം ഒഴുക്കാന്‍ ഉപയോഗിക്കുന്നത് പൊതുറോഡിനെയാണ്. ഇതുമൂലം മിക്ക റോഡുകളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. പൊതുവിഷയങ്ങളില്‍
ഭയപ്പെടാതെ പൊതുപ്രവര്‍ത്തനം നടത്താനും ഭരണകൂടത്തെ വിമര്‍ശിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ജനാധിപത്യം. ജനാധിപത്യ മതേതര രാഷ്ട്രത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
 
പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വഗതം പറഞ്ഞു. സണ്ണി ജോസഫ്, ബി. അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, ജോണ്‍ വര്‍ഗ്ഗീസ്, ഹമീദ് കോസ്‌മോസ്, മഹമൂദ് കൈക്കമ്പ, ഇബ്രാഹിം പാലാട്ട്, രാഘവ ചേരാള്‍, ബാലാമണി, ഫാത്തിമ അബ്ദുല്ലക്കുഞ്ഞി, ഷരീഫ് മുഗു, സയ്യിദ് താഹ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?