'കോലി പറയുന്നത് പച്ചക്കള്ളം'.. കളിക്കളത്തില്‍ വാ.. കാണാം'; കളിക്ക് മുമ്പേ ഇംഗ്ലണ്ടില്‍ അങ്കം തുടങ്ങി

ലണ്ടന്‍: (www.kvartha.com 23.07.2018) കോഹ് ലി കള്ളം പറയുന്നുവെന്ന് ആരോപിച്ച് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പേ താരങ്ങള്‍ തമ്മില്‍ അങ്കം തുടങ്ങിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ലോകത്തിലെ ഒന്നാം നമ്പര്‍ ആണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റനെ വെല്ലുവിളിക്കുകയാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍. 2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
London, Virat Kohli, Sports, Cricket, England, India, India vs England: If Virat Kohli says his runs don't matter

വിരാട് കോഹ്‌ലി കള്ളം പറയുന്നുവെന്നാണ് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ആരോപണം. ഇംഗ്ലണ്ടില്‍ തനിക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ വിഷമമുണ്ടാകില്ലെന്ന കോഹ്‌ലിയുടെ അഭിപ്രായത്തെ എതിര്‍ത്താണ് ആന്‍ഡേഴ്‌സണ്‍ രംഗത്തെത്തിയത്. ഇംഗ്ലണ്ടില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിരാട് നിരാശപ്പെടുമെന്നും ക്യാപ്റ്റനെന്ന നിലയിലും ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാളെന്ന നിലയിലും വിരാട് തന്റെ ബാറ്റിംഗ് പ്രകടനത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്നും അത് കൊണ്ടുതന്നെ കോഹ്ലി കള്ളം പറയുകയാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കഴിഞ്ഞ പര്യടനത്തില്‍ ആറ് ഇന്നിംഗ്‌സുകളില്‍ നാലുതവണയും ആന്‍ഡേഴ്‌സന്റെ പന്തിലാണ് കോഹ്ലി പുറത്തായത്. ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റനെതിരായ പോരാട്ടം കടുത്തതാകുമെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. തന്റെ ബലഹീനതകള്‍ തിരിച്ചറിഞ്ഞ് വിരാട് അത് തിരുത്തിയാകും വരവെന്നാണ് അദ്ദേഹം കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: London, Virat Kohli, Sports, Cricket, England, India, India vs England: If Virat Kohli says his runs don't matter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?