ഭയമാണ് സര്‍, ഈ പാതാള കുഴിയിലൂടെയുള്ള യാത്ര: ഗതാഗത മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്

ചെങ്കള (www.evisionnews.co): അപകട മരണങ്ങള്‍ തുടര്‍ക്കഥയായ കാസര്‍കോട്- മംഗളൂരു ദേശീയ പാതയിലെ ശോചനീയവസ്ഥക്കെതിരെ ചെങ്കള തൈ്വബ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പൊതുമരാമത്ത് മന്ത്രിക്ക് ആയിരം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദേശീയ പാതയിലൂടെ ദിവസവും യാത്രചെയ്യുന്നത്. കുഴികളില്‍ വീണ് വാഹനാപകടങ്ങളും മരണങ്ങളും നിത്യസംഭവമായ സാഹചര്യത്തില്‍ ഈ പാതാള ക്കുഴിയിലൂടെ യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഭയമാണെന്നും അടിയന്തിരമായി റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍പെട്ട് മരണപ്പെട്ട കുടുംബാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ സഹായം നടപ്പിലാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് അയച്ചകത്തില്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തുര്‍, സി ഇ.ഒ റഷീഖ് ഹുദവി ഖാസിലേന്‍, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അധ്യാപകരായ സജിന, മുഹ്‌സിന, മുഫീദ, ഹസീന, സുനൈറ, ഹാഫിള് ജാബിര്‍ കണ്ണൂര്‍, ലത്തീഫ് കൊല്ലമ്പാടി നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?