ശിഹാബ് തങ്ങള്‍ അനുസ്മരണം ബുധനാഴ്ച കാസര്‍കോട്ട്

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മാനവികതയുടെ കാവലാളുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടി ഒമ്പതാം ചരമവാര്‍ഷിക ദിനമായ ആഗസ്ത് ഒന്നിന് രണ്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. എം.പി അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ പ്രസംഗിക്കും. മുസ്്‌ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക അനുബന്ധ സംഘടനകളുടെ മുഴുവന്‍ ഘടകത്തിലെയും കൗണ്‍സില്‍ അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തകമാര്‍ നിര്‍ബന്ധമായും ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ട ഘടകങ്ങളോട് ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?