സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം

(www.evisionnews.co) നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തില്‍ താരസംഘടന പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരചടങ്ങില്‍ നടന്‍ മോഹന്‍ലാലിലെ പങ്കെടുപ്പിക്കരുതെന്നാണ് ചലചിത്ര പ്രവര്‍ത്തകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 108 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി.

എഴുത്തുകാരന്‍ എന്‍എസ് മാധവന്‍, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ ഡോ: ബിജു അടക്കമുള്ള പ്രമുഖര്‍ ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുണ്ട്. അടുത്തമാസം എട്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റ ജനറല്‍ ബോഡി മീറ്റിങ്ങ് മുതല്‍ മോഹന്‍ലാല്‍ വിവാദ നായകനായി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദീലിപിനെ തിരിച്ചെടുക്കാനുള്ള യോഗതീരുമാനത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ചിരുന്നു. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളും വിവാദമായി.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ അവകാശപ്പെട്ടത്. മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി സിനിമയിലെ വനിതാ കൂട്ടായ്മ പിന്നീട് രംഗത്തെത്തിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?