സിഗ്നല്‍ ഇല്ലെങ്കിലെന്താ കോള്‍ പൂര്‍ത്തിയാകും; വോയ്‌സ് ഓവര്‍ വൈ സംവിധാനവുമായി ജിയോ

ന്യൂഡല്‍ഹി:(www.kvartha.com 05.07.2018) ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിച്ച് ജിയോ വീണ്ടും രംഗത്ത്. വോയ്‌സ് ഓവര്‍ വൈ സംവിധാനമാണ് ജിയോ നടപ്പാക്കുന്നത്. മോശം സിഗ്‌നല്‍ മൂലമുണ്ടാകുന്ന കോള്‍ മുറിയല്‍ ഒഴിവാക്കാന്‍ വോയ്‌സ് ഓവര്‍ വൈ സംവിധാനം സഹായിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. സിഗ്‌നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. ജിയോ അവതരിപ്പിച്ച പുതിയ ഫോണില്‍ അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Mukesh Ambani Announces JioGigaFiber, Latest Version Of JioPhone At 41st AGM, New Delhi, Business, Technology, Mobile Phone, National, Business Man

നിലവില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇത് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ നടപ്പിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നതെന്നും അംബാനി അറിയിച്ചു.

Keywords: Mukesh Ambani Announces JioGigaFiber, Latest Version Of JioPhone At 41st AGM, New Delhi, Business, Technology, Mobile Phone, National, Business Man.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?