കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് സ്വര്‍ണവും വസ്ത്രങ്ങളുമെല്ലാമെടുത്ത് പോയ വീട്ടമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് രണ്ടാഴ്ച; കാസര്‍കോട് സ്വദേശിയോടൊപ്പം പോയതായി സംശയം
മലപ്പുറം: (www.kasargodvartha.com 21.07.2018) കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് സ്വര്‍ണവും വസ്ത്രങ്ങളുമെല്ലാമെടുത്ത് പോയ വീട്ടമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് രണ്ടാഴ്ച. കാസര്‍കോട് സ്വദേശിയോടൊപ്പം പോയതായി സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി (20), മകന്‍ ആദിദേവ് എന്നിവരെയാണ് ജൂലൈ ആറു മുതല്‍ കാണാതായത്.
വൈകിട്ടോടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജിന്‍സി പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് 25 പവനോളം ആഭരണങ്ങളും വസ്ത്രവും പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാമെടുത്താണ് പോയതെന്നാണ് മനസിലായത്. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു വിധ സൂചനയും ലഭിച്ചിട്ടില്ല.
കാസര്‍കോട് സ്വദേശിയുമായി യുവതി നിരന്തരം ഫോണില്‍ ചാറ്റിംഗ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കാസര്‍കോട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളുടെയും യുവതിയുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിവരമറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് പ്രസാദും നാട്ടിലെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Malappuram, gold, Police, Investigation, Police investigation for Missing woman and baby
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment